കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ

അറിവിൽ നിന്ന് നൈപുണ്യത്തിലേക്ക്, ആശയങ്ങളിൽ നിന്ന് സൃഷ്ടിപരതയിലേക്ക്
ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.കൃഎഫ് കോഴ്സുകളിലെ വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണികളുടെ പ്രദർശനവും മത്സരാധിഷ്ഠിത പ്രകടനങ്ങൾക്കുള്ള വേദിയുമാണ് കേരള സ്കൂൾ ശാസ്ത്രോത്സവത്തോടൊപ്പം നടത്തപ്പെടുന്ന സ്കിൽ ഫെസ്റ്റിവൽ.

  • (A) പ്രദർശന മത്സരങ്ങൾ (Exhibition Competition)
  • (B) തത്സമയ മത്സരങ്ങൾ (On the Spot Competition)

എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ നടക്കുന്നത്.

Hero Image

പ്രദർശന മത്സരങ്ങൾ

അറിവ് കാഴ്ചയിലേക്ക്, നൈപുണ്യം പ്രദർശനത്തിലേക്ക്

ഇന്നോവിഷൻ

വിദ്യാർഥികളുടെ മനസ്സിൽ ഉദയം കൊള്ളുന്ന പുതുമയാർന്ന ആശയങ്ങളുടെ സാക്ഷാത്കാരത്തിനായി വിദ്യാഭ്യാസ വകുപ്പ് ഒരുക്കി നൽകുന്ന കേരള സ്കൂൾ ഫെസ്റ്റിവലിന്റെ ഒരു പ്രധാന പ്രദർശന മത്സര വിഭാഗമാണ് ഇന്നോവിഷൻ.

More Info →

സ്കിൽ ക്രാഫ്റ്റ്

വിവിധ സ്കിൽ കോഴ്സുകളിൽ പഠനം തുടരുന്ന വിദ്യാർഥികളുടെ തൊഴിൽനൈപുണ്യവും കൈവിദഗ്ധ്യവും സംരംഭകത്വ പ്രാപ്തിയും പ്രദർശിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പ്രദർശന വിഭാഗം..

More Info →

സ്കിൽ സെർവ്

മത്സരാധിഷ്ഠിത ബിസിനസ് രംഗത്ത് വിജയം നേടാനുതകുന്ന സേവനങ്ങളും സേവനാധിഷ്ഠിത ഉൽപന്നങ്ങളും (Service Products) നൽകാനുള്ള പ്രാപ്തിയാണ് സ്കിൽ സെർവിൽ വിലയിരുത്തപ്പെടുന്നത്..

More Info →


Counter Graphic

തത്സമയ മത്സരങ്ങൾ
(On-the-Spot Competitions)

നിങ്ങളുടെ യഥാർത്ഥ കഴിവുകൾ പരീക്ഷിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് തത്സമയ മത്സരങ്ങൾ. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന ഈ മത്സരങ്ങളിൽ, നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മത്സര വേദിയിൽ വച്ചുതന്നെ പുതിയ ആശയങ്ങൾ സൃഷ്ടിച്ച് പൂർത്തിയാക്കേണ്ടതുണ്ട്. ഇത്തരം മത്സരങ്ങളിലൂടെ സൈദ്ധാന്തികമായ അറിവിനെ പ്രായോഗിക നൈപുണ്യമാക്കി മാറ്റാനുള്ള വേദിയും ഇവിടെ ഒരുങ്ങുന്നു.

നൈപുണ്യവും കലയും ഒരുമിക്കുന്ന വേദി
Heartbeat

വൊക്കേഷണൽ വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണികൾ പ്രദർശിപ്പിക്കാനും സംരംഭകത്വം വളർത്താനുമുള്ള കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിന്റെ ഭാഗമായി, നൈപുണ്യ വിദ്യാഭ്യാസത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ നാം ഒരുങ്ങുന്നു. ഈ നൈപുണ്യമേളയോട് അനുബന്ധിച്ച്, അധ്യാപകർക്കും സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും അവരുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ Heartbeat എന്ന പ്രത്യേക കലാവേദിയും ഒരുക്കിയിട്ടുണ്ട്. സുംബ ഡാൻസ്, ഫാഷൻ ഷോകൾ, നൃത്തശിൽപങ്ങൾ, ഗ്രൂപ്പ് ഡാൻസ്, വാദ്യോപകരണ പ്രകടനങ്ങൾ, ലൈവ് മ്യൂസിക്, നിങ്ങളുടെ സ്വന്തം കഴിവുകൾ എന്തും ഇവിടെ അവതരിപ്പിക്കാം.

എഞ്ചിനീയറിംഗ്

എഞ്ചിനീയറിംഗ്

പ്ലംബിംഗ് ഡിസൈൻ, എൽ.ഇ.ഡി ബൾബ് നിർമ്മാണം, സാങ്കേതിക നൈപുണ്യങ്ങൾ.

ഐ.ടി & വെബ് ഡെവലപ്മെന്റ്

ഐ.ടി & വെബ് ഡെവലപ്മെന്റ്

വെബ് ആപ്ലിക്കേഷൻ ഡവലപ്മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്, നെറ്റ്വർക്കിംഗ്.

അഗ്രികൾച്ചർ & ഫിഷറീസ്

അഗ്രികൾച്ചർ & ഫിഷറീസ്

വെജിറ്റബിൾ കാർവിംഗ്, മിനിയേച്ചർ ഗാർഡൻ, ടെറേറിയം, അക്വേറിയം

പാരാമെഡിക്കൽ & ഹോം സയൻസ്

പാരാമെഡിക്കൽ & ഹോം സയൻസ്

തെറാപ്പിക് ഡയറ്റ് പ്ലാനിംഗ്, ഭക്ഷ്യസുരക്ഷ, പോഷകാഹാരം.

അനിമൽ ഹസ്ബൻഡറി & ഡയറി

അനിമൽ ഹസ്ബൻഡറി & ഡയറി

വാല്യു ആഡഡ് മിൽക്ക് പ്രോഡക്ട്സ് — പനീർ, ബോവ, മറ്റ് പാലുൽപ്പന്നങ്ങൾ.

കോമേഴ്സ്, ട്രാവൽ & ടൂറിസം

കോമേഴ്സ്, ട്രാവൽ & ടൂറിസം

സംരംഭകത്വ മനോഭാവം, വിപണനം, സേവന വൈദഗ്ധ്യം.

CGCC കരിയർ ഫെയറുമായി ignite 360

വിദഗ്ദ്ധ സെഷനുകളും പ്രഭാഷകരും

ഭാവിയിലേക്കൊരു വാതിൽ

സെഷൻ I (നവംബർ 5 | രാവിലെ 10:00). അരുൺ പി ശങ്കർ (സർട്ടിഫൈഡ് കരിയർ കൗൺസിലർ)

കരിയർ കോഴ്സുകൾ

സെഷൻ II (നവംബർ 5 | ഉച്ചയ്ക്ക് 01:00). മുഹമ്മദ് റാഫി (സീനിയർ കരിയർ കൗൺസിലർ, CiGi)

ലൈഫ് സ്കിൽസ്

സെഷൻ III (നവംബർ 6 | രാവിലെ 10:00). ജിജി വർഗ്ഗീസ് (ട്രെയിനർ, മോട്ടിവേഷണൽ സ്പീക്കർ)

മത്സരിച്ചുകൊണ്ട് വിജയത്തിലേക്ക്

സെഷൻ IV (നവംബർ 6 | ഉച്ചയ്ക്ക് 01:00). സന്തോഷ് പ്രഭ (ബെസ്റ്റ് കരിയർ മാസ്റ്റർ അവാർഡ് ജേതാവ്)

Main Author Picture

ലക്ഷ്യങ്ങൾ

കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ

Skill Showcase & Professional Excellence

കാലാനുസൃതമായ തൊഴിൽ നൈപുണികൾ എൻ.എസ്.സി.വി.എഫ്. കോഴ്സുകളിലൂടെയും അല്ലാതെയും ആർജ്ജിച്ചെടുത്ത വിദ്യാർത്ഥികൾക്ക് അവയിലെ പ്രകടനം മാറ്റുരയ്ക്കാൻ ഈ മേള അവസരമൊരുക്കുന്നു. അതിലൂടെ അവരുടെ പ്രൊഫഷണൽ മികവ് വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

Social Relevance & Community Impact

ആർജ്ജിച്ചെടുത്ത തൊഴിൽ നൈപുണികൾ താൻ ഉൾപ്പെടുന്ന സമൂഹത്തിന് ഉപയുക്തമാകുംവിധം വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നു. അതുവഴി വൈദഗ്ധ്യം സമൂഹത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനായി മാറുന്നു.

Global Competition Readiness

വേൾഡ് സ്കിൽസ്, ഇൻഡസ്ട്രീസ് തുടങ്ങിയ അന്താരാഷ്ട്ര നൈപുണ്യ മത്സരങ്ങളിലെ രീതികൾ പരിചയപ്പെടാൻ ഈ മേള അവസരം നൽകുന്നു. അതുവഴി അത്തരം മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസവും പ്രചോദനവും മത്സരാർത്ഥികൾക്ക് ലഭിക്കുന്നു.

Entrepreneurial Mindset

വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തിയെടുക്കുക എന്നതാണ് ഈ മേളയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. തൊഴിൽ അന്വേഷകരായി മാറുന്നതിനു പകരം തൊഴിൽ സൃഷ്ടാക്കളായി മാറാൻ ഇത് അവരെ പ്രാപ്തരാക്കുന്നു.

Emerging Technologies & Innovation

നൂതന സാങ്കേതിക മേഖലകൾ പരിചയപ്പെടുത്തുന്നതിനും നവീന ആശയരൂപീകരണത്തിനും ഈ മേള വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു. ഇത് ഭാവിയിലെ വ്യവസായ മേഖലകളിലേക്കുള്ള അവരുടെ പ്രവേശനത്തിന് വഴിതുറക്കുന്നു.

Public Awareness on Skill Education

നൈപുണ്യ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ സ്കിൽ കോഴ്സുകളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുക എന്നതും ഈ മേളയുടെ ലക്ഷ്യമാണ്. ഇത് തൊഴിൽ വിദ്യാഭ്യാസത്തിന് സമൂഹത്തിൽ അർഹമായ അംഗീകാരം ലഭ്യമാക്കുന്നു.

random Posts

5/random/slider
FAQ Graphic

വാർത്തകളും അപ്ഡേറ്റുകളും

കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളും അറിയിപ്പുകളും.

ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു
എളുപ്പത്തില്‍ ടെറേറിയം നിര്‍മിക്കാം, അറിയേണ്ടതെല്ലാം | Terrarium | Krishibhoomi | Mathrubhumi News
കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ
കേരള  സ്കൂൾ സ്കിൽ ഫെസ്റ്റിവൽ & CGCC കരിയർ ഫെയർ 2026
Heartbeat - Cultural Programmes of VHSE Family
Review Meetng

ഗ്രേഡ് & പോയിന്റ് വ്യവസ്ഥ

മത്സര ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേഡും പോയിന്റും നൽകുന്നതാണ്.

A Grade

80%+
  • A ഗ്രേഡ്
  • 5 പോയിന്റ്
* മികച്ച പ്രകടനം!

B Grade

70–79%ശതമാനം
  • B ഗ്രേഡ്
  • 3 പോയിന്റ്
* ശരാശരി പ്രകടനം

C Grade

60–69%ശതമാനം
  • C ഗ്രേഡ്
  • 1 പോയിന്റ്
* കുറഞ്ഞ പ്രകടനം