InnoVision (ഇന്നോവിഷൻ) — കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ

InnoVision (ഇന്നോവിഷൻ) — കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ
കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ

(1) InnoVision — ഇന്നോവിഷൻ

പ്രദർശന മത്സര വിഭാഗം | ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം

Cognition to Competency and Concepts to Creativity

വിദ്യാർഥികളുടെ മനസ്സിൽ രൂപം കൊള്ളുന്ന പുതുമയാർന്ന ആശയങ്ങളുടെ സാക്ഷാത്കാരത്തിനായി വിദ്യാഭ്യാസ വകുപ്പ് ഒരുക്കി നൽകുന്ന കേരള സ്കൂൾ ഫെസ്റ്റിവലിന്റെ ഒരു പ്രധാന പ്രദർശന മത്സര വിഭാഗമാണ് ഇന്നോവിഷൻ.

വിദ്യാർത്ഥികൾ അവരുടെ നൂതനമായ ആശയങ്ങൾ, പ്രശ്ന പരിഹാര കഴിവുകൾ, വിവിധ മേഖലകളിൽ ചലനം സൃഷ്ടിക്കാൻ കഴിയുന്ന നൈപുണികൾ എന്നിവ പ്രദർശിപ്പിക്കുന്നു. സമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനും അതിന് ലളിതവും ക്രിയാത്മകവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള ഒരു അവസരം കൂടിയാണ് ഇന്നോവിഷൻ മത്സരങ്ങൾ.

വി.എച്ച്.എസ്.ഇ. കോഴ്സുകളുമായി ബന്ധപ്പെടുത്തി ഒരു നിർദ്ദിഷ്ട ആവശ്യത്തെ മുൻനിർത്തിയോ അല്ലെങ്കിൽ നിലവിലുള്ള ഒരു പ്രശ്നത്തിന് പരിഹാരത്തിനായോ ഒരു പുതിയ ഉപകരണം, ഉൽപ്പന്നം, പുതിയതോ വ്യത്യസ്തമോ ആയ സേവന രീതി എന്നിവ സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

Evaluation Criteria — InnoVision (ആകെ 100 മാർക്ക്)

മാനദണ്ഡം (Criteria) ഘടകങ്ങൾ (Factors) മാർക്ക് ആകെ
നവീനതയും സർഗാത്മകതയും Innovation and Creativity Originality: How unique and novel is the idea? 15 30
Creative Execution: How innovatively has the idea been brought to life? 15
പ്രായോഗികതയും സാദ്ധ്യതയും Practicality and Feasibility Real-World Application: Can the idea be realistically applied in practical scenarios? 15 25
Feasibility: Is the project achievable with cost-effective technology or resources/materials? 10
സ്വാധീനവും പ്രസക്തിയും Impact and Relevance Societal Impact: How significantly does the project address a societal need or problem? 10 20
Relevance: Is the project relevant to current global or local issues? 10
സാങ്കേതിക പ്രാവീണ്യവും നിർവ്വഹണവും Technical Proficiency and Execution Technical Accuracy: Is the project technically sound and error-free? 10 15
Execution Quality: How well has the project been implemented? 5
അവതരണവും ആശയവിനിമയവും Presentation and Communication Clarity and Organization: Is the presentation clear, well-structured, and easy to understand? 5 10
Communication Skills: How effectively do the participants convey their ideas and respond to questions? 5
ആകെ മാർക്ക് (Total Marks) 100 100
ശ്രദ്ധിക്കുക: ഇന്നോവിഷൻ ഇനത്തിൽ വി.എച്ച്.എസ്.ഇ. കോഴ്സുകളുമായി ബന്ധപ്പെടുത്തി ഒരു നിർദ്ദിഷ്ട ആവശ്യത്തെ മുൻനിർത്തിയോ, നിലവിലുള്ള ഒരു പ്രശ്നത്തിന് പരിഹാരമായോ ഒരു പുതിയ ഉപകരണം / ഉൽപ്പന്നം / സേവന രീതി സൃഷ്ടിച്ച് അവതരിപ്പിക്കേണ്ടതാണ്.
സ്രോതസ്സ്: കേരള സ്കൂൾ ശാസ്ത്രോത്സവം മാനുവൽ 2025 — പേജ് 226
കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ | വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ

0 Comments