റവന്യൂ ജില്ല ശാസ്‌ത്രമേള നവംബർ 5നും 6നും ; സംഘാടക സമിതി രൂപീകരിച്ചു.



റവന്യൂ ജില്ല ശാസ്‌ത്രമേള സംഘാടക സമിതി രൂപീകരിച്ചു. ഇരിങ്ങാലക്കുട : റവനൂ ജില്ല ശാസ്‌ത്രമേള നവംബർ 5, 6 തിയ്യതികളിൽ സെൻ്റ് മേരീസ് എച്ച്.എസ്. എസ്, ഡോൺ ബോസ്‌കോ എച്ച്. എസ്. എസ്, ലിറ്റിൽ ഫ്ലളവർ എച്ച്. എസ്. എസ്., നാഷണൽ എച്ച്. എസ്. എസ്, ഗവ. ബോയ്സ് എച്ച്. എസ് . എസ് എന്നിവടങ്ങളിലായി നടക്കും. സംഘാടകസമിതി രൂപീകരണ യോഗം മുൻസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. കെ. സുധീഷ് അധ്യക്ഷത വഹിച്ചു.. ജില്ല പഞ്ചായത്തംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി , സി.ബി. ഷക്കീല , വി.എച്ച്.എസ്. ഇ. എ.ഡി. റഹ്‌ന. കെ. എ. , വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.ഷൈല, ഡി.ഇ. ഒ. എം.വി. ഉഷ, എ. ഇ. ഒ. എം. എസ്. രാജീവ്, ആൻസൻ മാസ്റ്റർ, എ.സി. സുരേഷ്, പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി: അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ ( ചെയർമാൻ) , ഡെപൂട്ടി ഡയറക്ടർ ഷൈല ടി ( ജനറൽ കൺവീനർ ) , ഡി.ഇ. ഒ. ഉഷ. എം.വി. ( ട്രഷറർ).

0 Comments